Sports
ആംസ്റ്റര്ഡാം: പുരുഷ ലോകകപ്പ് ഹോക്കി രണ്ടാം റൗണ്ടിലെ ആദ്യ പോരാട്ടത്തില് ഇന്ത്യക്കു തോല്വി.
പൂള് ഇയില് ആതിഥേയരായ നെതര്ലന്ഡ്സ് 3-1ന് ഇന്ത്യയെ തോല്പ്പിച്ചു. ഇതോടെ ഇന്ത്യയുടെ സെമി ഫൈനല് സാധ്യത മങ്ങി.
ഹര്മന്പ്രീത് സിംഗാണ് (52-ാം മിനിറ്റ്) ഇന്ത്യയുടെ ഏക ഗോള് സ്വന്തമാക്കിയത്.
Sports
ആംസ്റ്റര്ഡാം: ലോകകപ്പ് ഹോക്കി രണ്ടാം റൗണ്ടിലെ ആദ്യ പോരാട്ടത്തിനായി ഇന്ത്യന് പുരുഷ ടീം ഇന്നിറങ്ങും.
ആതിഥേയരായ നെതര്ലന്ഡ്സ് ആണ് ടീം ഇന്ത്യയുടെ എതിരാളികള്. ഇംഗ്ലണ്ടും അര്ജന്റീനയുമാണ് രണ്ടാം റൗണ്ട് പൂള് ഇയില് ഇന്ത്യക്കും നെതര്ലന്ഡ്സിനും ഒപ്പമുള്ള മറ്റു രണ്ടു ടീമുകള്. രാത്രി 7.30നാണ് നെതര്ലന്ഡ്സ് x ഇന്ത്യ പോരാട്ടം. 24നു വൈകുന്നേരം 6.15ന് ഇന്ത്യ x അര്ജന്റീന മത്സരം.
പൂള് ഇയിലെ ആദ്യ രണ്ടു സ്ഥാനക്കാര് സെമിയില് പ്രവേശിക്കും. ഇന്ത്യക്കു സെമി ബെര്ത്ത് ഉറപ്പിക്കണമെങ്കില് നെതര്ലന്ഡ്സിനെയും അര്ജന്റീനയെയും മികച്ച ഗോള് വ്യത്യാസത്തില് കീഴടക്കണം.
Sports
ന്യൂഡൽഹി: ഹോക്കി ലോകകപ്പിന് മുന്നോടിയായി ഇന്ത്യൻ പുരുഷ-വനിതാ ടീമുകളുടെ ജഴ്സിയുടെ നിറം മാറ്റിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി ഹോക്കി ഇന്ത്യ. നെതർലൻഡ്സിലും ബെൽജിയത്തിലും നടക്കാനിരിക്കുന്ന ലോകകപ്പിൽ പരമ്പരാഗത നീല ജഴ്സിക്ക് പകരം കുങ്കുമ നിറത്തിലുള്ള ജഴ്സിയാണ് ഉപയോഗിക്കുന്നത്.
ജഴ്സി നിറം മാറ്റത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങൾ ഉയർന്നതോടെയാണ് ഹോക്കി ഇന്ത്യ വിശദീകരണവുമായി രംഗത്തെത്തിയത്. കളിക്കളത്തിലെ സാങ്കേതികപരമായ കാരണങ്ങൾ മുൻനിർത്തിയാണ് ജഴ്സി മാറ്റിയതെന്ന് ഹോക്കി ഇന്ത്യ പ്രസ്താവനയിൽ വ്യക്തമാക്കി. അന്താരാഷ്ട്ര ഹോക്കി മത്സരങ്ങൾക്ക് നീല നിർത്തിലുള്ള സിന്തറ്റിക് ടർഫാണ് ഉപയോഗിക്കുന്നത്.
താരങ്ങൾ നീല ജഴ്സിയിൽ ഇറങ്ങുന്നതു മൂലം മൈതാനത്ത് വ്യക്തതയോടെയും വേഗത്തിലും നീക്കങ്ങൾ നടത്തുന്നതിൽ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് പരിശീലകർ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിറം മാറ്റിയതെന്ന് ഹോക്കി ഇന്ത്യ വ്യക്തമാക്കി. ജഴ്സി നിറം മാറ്റത്തിനെതിരെ മുൻ താരങ്ങൾ രംഗത്തെത്തിയിരുന്നു.
ദേശീയ ടീമിന്റെ ജഴ്സി കളര് മാറ്റുന്നത് ഇതാദ്യമല്ലെന്നും ഹോക്കി ഇന്ത്യ ഓര്മ്മിപ്പിച്ചു. 2014 ലോകകപ്പില് ഇന്ത്യന് ടീം മഞ്ഞ ജഴ്സി അണിഞ്ഞിട്ടുണ്ടെന്നും, പിന്നീട് 2018 ലെ ലോകകപ്പിനായി ആകാശ നീല നിറത്തിലേക്ക് മാറിയെന്നും ഫെഡറേഷന് ചൂണ്ടിക്കാണിച്ചു.
Sports
ഗ്വാഡലൂപെ: ഫിഫ ലോകകപ്പിൽ നെതർലൻഡ്സിനെ ഷൂട്ടൗട്ടിൽ വീഴ്ത്തി മൊറോക്കോ പ്രീക്വാർട്ടറിൽ. കളിയുടെ മുഴുവൻ സമയത്തും ഇരു ടീമുകളും ഒരു ഗോളടിച്ച് സമനിലയിലായതോടെ ഷൂട്ടൗട്ടിലാണ് മൊറോക്കോയുടെ ജയം (3-2).
ഗോൾരഹിതമായ ആദ്യപകുതിക്കു ശേഷം 72-ാം മിനിറ്റിലാണ് വല ചലിക്കുന്നത്. നെതർലൻഡ്സിനായി കോഡി ഗാക്പോയാണ് ഗോൾ നേടിയത്. എന്നാൽ, ഇഞ്ചുറി ടൈമിൽ ഡിയോപിന്റെ ഗോളിലൂടെ മൊറോക്കോ ഒപ്പമെത്തിയതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
Sports
ന്യൂയോര്ക്ക്/ഫ്ളോറിഡ: ഫിഫ 2026 ലോകകപ്പ് ഫുട്ബോളില് ഇന്നു സൂപ്പര്താരങ്ങളായ കിലിയന് എംബപ്പെ, എര്ലിംഗ് ഹാലണ്ട്, കോഡി ഗാക്പോ, അച്റഫ് ഹക്കിമി തുടങ്ങിയവര് കളത്തില്.
റൗണ്ട് ഓഫ് 32ല് ഇന്ത്യന് സമയം ഇന്നു രാവിലെ 6.30നു നടക്കുന്ന പോരാട്ടത്തില് കോഡി ഗാക്പോയുടെ നെതര്ലന്ഡ്സും അച്റഫ് ഹക്കിമിയുടെ മൊറോക്കോയും കൊമ്പുകോര്ക്കും.
റൗണ്ട് ഓഫ് 32ലെ ഏറ്റവും കടുപ്പമേറിയ പോരാട്ടങ്ങളിലൊന്നായാണ് നെതര്ലന്ഡ്സ് x മൊറോക്കോ പോരാട്ടത്തെ വിശേഷിപ്പിക്കുന്നത്. 2022 ഫിഫ ലോകകപ്പില് മൊറോക്കോ സെമിയില് പ്രവേശിച്ചിരുന്നു.
ഫിഫ ലോകകപ്പില് നെതര്ലന്ഡ്സും മൊറോക്കോയും നേര്ക്കുനേര് വരുന്നത് ഇതു രണ്ടാം തവണ. 1994ല് ഗ്രൂപ്പ് ഘട്ടത്തില് ഏറ്റുമുട്ടിയപ്പോള് നെതര്ലന്ഡ്സ് 2-1നു ജയിച്ചിരുന്നു.
ഫ്രാന്സ്, നോര്വെ
ഇന്നു രാത്രി 10.30ന് എര്ലിംഗ് ഹാലണ്ടിന്റെ നോര്വെ ഐവറികോസ്റ്റിന് എതിരേ ഇറങ്ങും. ഇരുടീമും തമ്മില് ആദ്യമായാണ് നേര്ക്കുനേര് ഇറങ്ങുന്നത്. ഗ്രൂപ്പ് ഐയില് രണ്ടാം സ്ഥാനക്കാരായാണ് നോര്വെയുടെ നോക്കൗട്ട് പ്രവേശം. ഇ ഗ്രൂപ്പ് രണ്ടാം സ്ഥാനക്കാരാണ് ഐവറികോസ്റ്റ്.
ബുധനാഴ്ച പുലര്ച്ചെ 2.30ന് നിലവിലെ ഫൈനലിസ്റ്റുകളായ ഫ്രാന്സ്, സ്വീഡനെ നേരിടും. കിലിയന് എംബപ്പെ, ഉസ്മാന് ഡെംബെലെ എന്നിവര് നയിക്കുന്ന ആക്രമണമാണ് ഫ്രാന്സിന്റെ മുഖമുദ്ര. 2020 യുവേഫ നേഷന്സ് ലീഗിലാണ് ഇരുടീമും അവസാനമായി നേര്ക്കുനേര് ഇറങ്ങിയത്.
അന്ന് ഫ്രാന്സ് 4-2ന്റെ ജയം നേടിയിരുന്നു. ഇരുടീമും ഇതുവരെ 23 തവണ ഏറ്റുമുട്ടി. ഫ്രാന്സ് 12 ജയം നേടിയപ്പോള് സ്വീഡന് ആറ് തവണ വെന്നിക്കൊടിപാറിച്ചു. അഞ്ച് മത്സരം സമനിലയില് കലാശിച്ചു.
Sports
ബ്രിസ്റ്റോൾ: വനിതാ ട്വന്റി 20 ലോകകപ്പിൽ നെതർലൻഡ്സിനെതിരെ പാക്കിസ്ഥാന് ജയം. ഇന്ന് നടന്ന മത്സരത്തിൽ 37 റൺസിനാണ് പാക്കിസ്ഥാൻ വിജയിച്ചത്.
പാക്കിസ്ഥാൻ ഉയർത്തിയ 127 റൺസ് വിജയലക്ഷ്യം പിന്തുടർന്ന നെതലർലൻഡ്സ് 18 ഓവറിൽ 89 റൺസിൽ ഓൾഔട്ടാവുകയായിരുന്നു. 30 റൺസെടുത്ത ക്യാപ്റ്റൻ ബബെറ്റെ ഡി ലീഡും 24 റൺസെടുത്ത ഹെതർ സൈഗേഴ്സും പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല.
പാക്കിസ്ഥാന് വേണ്ടി ക്യാപ്റ്റൻ ഫാത്തിമ സനയും അയേഷ സഫറും മൂന്ന് വിക്കറ്റ് വീതമെടുത്തു. ഡയാന ബൈഗും നഷ്റ സന്ധുവും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
നെരത്തെ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 126 റൺസെടുത്തത്. അർധ സെഞ്ചുറി നേടിയ ഗുൽ ഫെറോസയുടെയും അയേഷ സഫറിന്റെ ഇന്നിംഗ്സിന്റെയും മികവിലാണ് പാക്കിസ്ഥാൻ ഭേദപ്പെട്ട സ്കോറിലെത്തിയത്. ഗുൽ ഫെറോസ 63 റൺസും അയേഷ സഫർ 32 റൺസുമാണെടുത്തത്.
നെതർലൻഡ്സിന് വേണ്ടി ഐറിസ് സ്വില്ലിംഗ് രണ്ട് വിക്കറ്റെടുത്തു. ഹെതർ സൈഗേഴ്സും ഹന്ന ലന്തീറും കാരോളിൻ ഡി ലാംഗെയും സിൽവർ സൈഗേഴ്സും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
ബ്രിസ്റ്റോൾ: വനിതാ ട്വന്റി 20 ലോകകപ്പിൽ നെതർലൻഡ്സിനെതിരെ പാക്കിസ്ഥാന് ഭേദപ്പെട്ട സ്കോർ. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 126 റൺസാണെടുത്തത്.
അർധ സെഞ്ചുറി നേടിയ ഗുൽ ഫെറോസയുടെയും അയേഷ സഫറിന്റെ ഇന്നിംഗ്സിന്റെയും മികവിലാണ് പാക്കിസ്ഥാൻ ഭേദപ്പെട്ട സ്കോറിലെത്തിയത്. ഗുൽ ഫെറോസ 63 റൺസും അയേഷ സഫർ 32 റൺസുമാണെടുത്തത്.
നെതർലൻഡ്സിന് വേണ്ടി ഐറിസ് സ്വില്ലിംഗ് രണ്ട് വിക്കറ്റെടുത്തു. ഹെതർ സൈഗേഴ്സും ഹന്ന ലന്തീറും കാരോളിൻ ഡി ലാംഗെയും സിൽവർ സൈഗേഴ്സും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
മിസൂറി: ഫിഫ 2026 ലോകകപ്പ് ഗ്രൂപ്പ് എഫ് ചാമ്പ്യന്മാരായി നെതര്ലന്ഡ്സ്. ഗ്രൂപ്പിലെ അവസാന മത്സരത്തില് 3-1നു ടുണീഷ്യയെ കീഴടക്കിയാണ് നെതര്ലന്ഡ്സ് ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്; ഗലറിയില് നിറഞ്ഞ ഓറഞ്ചു കൂട്ടത്തിനു സന്തോഷദിനം.
മൂന്നു മത്സരങ്ങളില്നിന്ന് രണ്ട് ജയവും ഒരു സമനിലയും ഉള്പ്പെടെ ഏഴ് പോയിന്റാണ് ഓറഞ്ചീസിന്. അഞ്ച് പോയിന്റുമായി ജപ്പാനും നാല് പോയിന്റുമായി സ്വീഡനും രണ്ടും മൂന്നും സ്ഥാനങ്ങളില് ഫിനിഷ് ചെയ്ത് ഗ്രൂപ്പില്നിന്ന് നോക്കൗട്ടിലേക്കു മുന്നേറി. നോക്കൗട്ടില് മൊറോക്കോയാണ് നെതര്ലന്ഡ്സിന്റെ എതിരാളികള്.
ബ്രോബി ബ്രോ
മൂന്നാം മിനിറ്റില് എല്ലിസ് ഷെഹ്റിയുടെ സെല്ഫ് ഗോളില് ടുണീഷ്യന് വല കുലുങ്ങി. നെതര്ലന്ഡ്സ് ആക്രമണം തടയാനുള്ള ശ്രമത്തിനിടെയായിരുന്നു ഇത്. മലെനും ഡെന്സില് ഡെംഫ്രിസും ചേര്ന്നു നടത്തിയ ആക്രമണത്തിലൂടെയായിരുന്നു ഗോളിന്റെ പിറവി.
ഏഴാം മിനിറ്റില് ബ്രയാന് ബ്രോബി നെതര്ലന്ഡ്സിന്റെ ലീഡ് ഉയര്ത്തി. കോര്ണര് കിക്കിനുശേഷം ലഭിച്ച പന്തില്നിന്നായിരുന്നു ബ്രോബിയുടെ ഗോള്. വിര്ജില് വാന്ഡിക്കിന്റെ ഹെഡറിനുശേഷം ലഭിച്ച പന്ത് ബ്രോബി വലയിലാക്കുകയായിരുന്നു. മത്സരത്തില് ബ്രോബിയുടെ ആദ്യഷോട്ടായിരുന്നു എന്നതും ശ്രദ്ധേയം.
എന്നാല്, 54-ാം മിനിറ്റില് ടുണീഷ്യ തിരിച്ചടിച്ചു. ഹസെം മസ്തൂറിയായിരുന്നു ഗോള് നേടിയത്. 62-ാം മിനിറ്റില് ഓറഞ്ചീസിന്റെ ജയം ഉറപ്പിച്ച് യാന് പോള് വാന് ഹെക്കെയുടെ ഹോഡര് ഗോള്. ലെഫ്റ്റ് വിംഗ് കോര്ണര് കിക്കില്നിന്നായിരുന്നു ഗോളിന്റെ പിറവി.
ലോകകപ്പില് നെതര്ലന്ഡ്സിന്റെ 10-ാം നോക്കൗട്ട് പ്രവേശമാണ്. ലോകകപ്പില് പങ്കെടുത്ത എല്ലാ എഡിഷനിലും ഓറഞ്ചീസ് നോക്കൗട്ടിലെത്തിയെന്നതാണ് ശ്രദ്ധേയം. 1994ല് ആണ് നെതര്ലന്ഡ്സ് അവസാനമായി ഗ്രൂപ്പ് ഘട്ടത്തില് തോല്വി വഴങ്ങുന്നത്.
03
ബ്രയാന് ബ്രോബി ഈ ലോകകപ്പില് എടുത്ത ആദ്യ മൂന്നു ഷോട്ടും ഗോളായി. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നു മത്സരങ്ങളിലും ബ്രോബി ഗോള് സ്വന്തമാക്കിയപ്പോഴാണ് ഈ അപൂര്വത. 1982ല് ഹംഗറിയുടെ ലാസ്ലോ കിസ്, 2018ല് കൊളംബിയയുടെ യെറി മിന എന്നിവരാണ് ലോകകപ്പ് ചരിത്രത്തില് ഇതിനു മുമ്പ് ആദ്യ മൂന്നു ഷോട്ടും ഗോളാക്കിയവര്.
Sports
കൻസാസ് സിറ്റി: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് എഫ് പോരാട്ടത്തിൽ ടുണീഷ്യക്കെതിരെ നെതർലൻഡ്സിന് തകർപ്പൻ ജയം. കൻസാസ് സിറ്റിയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് നെതർലൻഡ്സ് വിജയിച്ചത്.
മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ ടൂണിഷ്യൻ താരം എല്ലിയെസ് സ്ഖിരിയുടെ ഓൺ ഗോളിലൂടെയാണ് നെതർലൻഡ്സ് മുന്നിലെത്തിയത്. ഏഴാം മിനിറ്റിൽ ബ്രയാൻ ബോബി നെതർലൻഡിസിന്റെ ലീഡ് രണ്ടാക്കി ഉയർത്തി.
ആദ്യ പകുതി ഇതേ നിലയിൽ അവസാനിച്ചു. രണ്ടാം പകുതി ആരംഭിച്ച് മിനിറ്റുകൾക്കുള്ളിൽ ടുണീഷ്യ ഒരു ഗോൾ മടക്കി. 54-ാം മിനിറ്റിൽ ഹസെം മസ്റ്റൗരിയാണ് ടുണീഷ്യയ്ക്ക് വേണ്ടി ഗോൾ നേടിയത്. പിന്നീട് ഗോൾ നേടാൻ ശ്രമിക്കുന്ന നെതർലൻഡ്സിനെയാണ് കണ്ടത്.
മത്സരത്തിന്റെ 62-ാം മിനിറ്റിൽ ജാൻ പോൾ വാൻ ഹെക്കെയുടെ ഗോളിലൂടെ നെതർലൻഡ്സ് ഗോൾനേട്ടം മൂന്നാക്കി. മത്സരം 3-1 ന് അവസാനിച്ചതോടെ നെതർലൻഡ്സ് ഗ്രൂപ്പ് എഫിലെ ജേതാക്കളായി നോക്കൗട്ടിലേയ്ക്ക് മുന്നേറി. മൂന്ന് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്റാണ് നെതർലൻഡ്സിനുള്ളത്. അഞ്ച് പോയിന്റുമായി ജപ്പാൻ രണ്ടാം സ്ഥാനക്കാരായി നോക്കൗട്ടിലെത്തി.
Sports
കൻസാസ് സിറ്റി: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് എഫ് പോരാട്ടത്തിൽ ടുണീഷ്യക്കെതിരെ നെതർലൻഡ്സ് മുന്നിൽ. ആദ്യ പകുതി അവസാനിക്കുന്പോൾ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് നെതർലൻഡ്സ് മുന്നിലുള്ളത്.
മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ ടൂണിഷ്യൻ താരം എല്ലിയെസ് സ്ഖിരിയുടെ ഓൺ ഗോളിലൂടെയാണ് നെതർലൻഡ്സ് മുന്നിലെത്തിയത്. ഏഴാം മിനിറ്റിൽ ബ്രയാൻ ബോബി നെതർലൻഡിസിന്റെ ലീഡ് രണ്ടാക്കി ഉയർത്തി.
Sports
ബ്രിസ്റ്റോൾ: വനിതാ ട്വന്റി 20 ലോകകപ്പിൽ നെതർലൻഡ്സിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 208 റൺസാണെടുത്തത്.
തസ്മിൻ ബ്രിറ്റ്സിന്റെ സെഞ്ചുറിയുടെയും ക്യാപ്റ്റൻ ലോറ വോൾവാർഡിന്റെയും അന്നെരി ഡെർക്സെന്റെയും മികച്ച ഇന്നിംഗ്സുകളുടെയും മികവിലാണ് ദക്ഷിണാഫ്രിക്ക കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. ബ്രിറ്റ്സ് 69 പന്തിൽ നിന്ന് 114 റൺസാണെടുത്തത്. 15 ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു ബ്രിസ്റ്റിസിന്റെ ഇന്നിംഗ്സ്.
വോൾവാർഡ് 45 റൺസും ഡെർക്സൺ 37 റൺസും സ്കോർ ചെയ്തു. നെതർലൻഡ്സിന് വേണ്ടി ഹന്ന ലന്തീർ ആണ് വിക്കറ്റെടുത്തത്.
Sports
ഫിഫ ലോകകപ്പ് ഫുട്ബോളില് ഗോള്കൊണ്ട് സെഞ്ചുറി തികച്ച് ഓറഞ്ചീസ് എന്നറിയപ്പെടുന്ന നെതര്ലന്ഡ്സ്. 2026 എഡിഷന്റെ ഗ്രൂപ്പ് എഫില് തങ്ങളുടെ രണ്ടാം മത്സരത്തില് 5-1നു സ്വീഡനെ തകര്ത്തതോടെയാണ് നെതര്ലന്ഡ്സ് 100 ഗോള് കടന്നത്. ഫിഫ ലോകകപ്പ് ചരിത്രത്തില് 100 ഗോള് ക്ലബ്ബില് ഇടംപിടിക്കുന്ന എട്ടാമത് ടീമാണ് ഓറഞ്ചീസ്.
ഗ്രൂപ്പ് എഫിലെ ആദ്യമത്സരത്തില് ജപ്പാനുമായി സമനില വഴങ്ങിയ നെതര്ലന്ഡ്സ്, സ്വീഡന് എതിരായ ജയത്തോടെ നാലു പോയിന്റുമായി ഒന്നാമതെത്തി. ഇത്രയും പോയിന്റുമായി ജപ്പാന് രണ്ടാമതുണ്ട്. നെതര്ലന്ഡ്സിന്റെ ബ്രയാന് ബ്രോബിയും കോഡി ഗാക്പോയും ഇരട്ടഗോള് സ്വന്തമാക്കി. ഗാക്പോ നേടിയ രണ്ടാം ഗോള് 2026 ലോകകപ്പിലെ 100-ാം ഗോളായിരുന്നു എന്നതും ശ്രദ്ധേയം.
സൈമണ് സാറിനെ ഓര്മിച്ചു
സ്വീഡന് എതിരായ മത്സരം കണ്ടപ്പോള് 1973ല് സന്തോഷ് ട്രോഫി ചാമ്പ്യന്മാരായ കേരള ടീമിന്റെ പരിശീലകന് സൈമണ് സാറിനെ ഓര്ത്തുപോയി. അന്നു ഞങ്ങളെ സൈമണ് സാര് പഠിപ്പിച്ചതുപോലെ, വിംഗുകള് കേന്ദ്രീകരിച്ചുള്ള ആക്രമണമായിരുന്നു നെതര്ലന്ഡ്സ് സ്വീഡന് എതിരേ കാഴ്ചവച്ചത്.
അഞ്ചാം മിനിറ്റില് ബ്രയാന് ബ്രോബി നെതര്ലന്ഡിനായി ആദ്യ ഗോള് നേടി. ഇടതു വിംഗില്നിന്നു കോഡി ഗാക്പോ നല്കിയ കാര്പ്പറ്റ് ഡ്രൈവ് ക്രോസില്നിന്നായിരുന്നു ബ്രോബിയുടെ ഗോള്. 17-ാം മിനിറ്റില് ബ്രോബി വീണ്ടും ലക്ഷ്യംകണ്ടു. ഇത്തവണ ഡെന്സില് ഡെംഫ്രിസ് വലതു വിംഗില്നിന്നു നല്കിയ കാര്പ്പറ്റ് ഡ്രൈവ് ക്രോസിലായിരുന്നു ഗോള്.
രണ്ടാം പകുതിയില് കോഡി ഗാക്പോ 47, 54 മിനിറ്റുകളില് ലക്ഷ്യംകണ്ടതോടെ നെതര്ലന്ഡ്സ് 4-0നു മുന്നില്. എന്നാല്, 59-ാം മിനിറ്റില് സ്വീഡന്റെ ആന്റണി എലാഞ്ഞ ഒരു ഗോള് മടക്കി. എന്നാല്, 89-ാം മിനിറ്റില് കിസെന്സിയോ സമ്മര്വില് നെതര്ലന്ഡ്സിന്റെ അഞ്ചാം ഗോള് സ്വീഡിഷ് വലയിലെത്തിച്ചു.
ഓറഞ്ച് ആക്രമണം
വിംഗുകള് കേന്ദ്രീകരിച്ചുള്ള ആക്രമണമായിരുന്നു നെതര്ലന്ഡ്സ് നടത്തിയത്. അതില് ഏറ്റവും കൂടുതല് ആക്രമണം നടന്നത് ഇടതു വിംഗിലൂടെ ആയിരുന്നു. മറുവശത്ത് പെര്ഫെക്ട് പാസിംഗ് നടത്താന് പോലും സ്വീഡനു സാധിച്ചില്ല. മിഡ്ഫീല്ഡേഴ്സ് വിത്ഡ്രോ ചെയ്തു കളിക്കുന്നതിലും പരാജയപ്പെട്ടു. നെതര്ലന്ഡ്സ് ഗോള് കീപ്പര് ബാര്ത് ഫെര്ബ്രൂഹന്റെ ഉജ്വല സേവുകളും സ്വീഡിന്റെ ഗോളിലേക്കുള്ള വഴിയില് തടസമായി.
Sports
ലീഡ്സ്: ഐസിസി വനിതാ ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ഇന്ന് നടന്ന മത്സരത്തിൽ 95 റൺസിന് നെതർലൻഡ്സിനെ തകർത്തു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 210 റൺസ് വിജയലക്ഷ്യം പിന്തുടർന്ന നെതർലൻഡ്സ് 17.3 ഓവറിൽ ഓൾഔട്ടാവുകയായിരുന്നു. ക്യാപ്റ്റൻ ബാബെറ്റെ 28 റൺസും ഹെതർ സൈജേഴ്സ് 21 റൺസും നേടി പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല.
ഇന്ത്യയ്ക്ക് വേണ്ടി ശ്രീചരണി നാല് വിക്കറ്റെടുത്തു. ഷെഫാലി വർമ മൂന്ന് വിക്കറ്റും നാന്ദനി ശർമ രണ്ട് വിക്കറ്റും ദീപ്തി ശർമ ഒരു വിക്കറ്റും വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 209 റൺസെടുത്തത്. സ്മൃതി മന്ദാനയുടെയും ഷെഫാലി വർമയുടെയും അർധ സെഞ്ചുറികളുടെ മികവിലാണ് ഇന്ത്യ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. സ്മൃതി 74 റൺസും ഷെഫാലി 55 റൺസുമാണെടുത്തത്. റിച്ചാ ഘോഷ് 20 റൺസും ജെമീമ റോഡ്രിഗസ് 19 റൺസുമെടുത്തു.
നെതർലൻഡ്സിന് വേണ്ടി കാരോലിൻ ഡി ലാംൻഗെ രണ്ട് വിക്കറ്റെടുത്തു. ഐറിസ് സ്വില്ലിംഗും ഹെതർ സൈജേഴ്സും മൈത് വാൻ ഡെനും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയ ഇന്ത്യയുടെ തുടർച്ചയായ രണ്ടാം വിജയമായിരുന്നു ഇന്നത്തേത്. ഇതോടെ നാല് പോയിന്റായ ഇന്ത്യ ഗ്രൂപ്പ് എയിൽ ഒന്നാമതെത്തി.
Sports
ലീഡ്സ്: ഐസിസി വനിതാ ട്വന്റി 20 ലോകകപ്പിൽ നെതർലൻഡ്സിനെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. ലീഡ്സിൽ നടക്കുന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 209 റൺസാണെടുത്തത്.
സ്മൃതി മന്ദാനയുടെയും ഷെഫാലി വർമയുടെയും അർധ സെഞ്ചുറികളുടെ മികവിലാണ് ഇന്ത്യ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. സ്മൃതി 74 റൺസും ഷെഫാലി 55 റൺസുമാണെടുത്തത്. റിച്ചാ ഘോഷ് 20 റൺസും ജെമീമ റോഡ്രിഗസ് 19 റൺസുമെടുത്തു.
നെതർലൻഡ്സിന് വേണ്ടി കാരോലിൻ ഡി ലാംൻഗെ രണ്ട് വിക്കറ്റെടുത്തു. ഐറിസ് സ്വില്ലിംഗും ഹെതർ സൈജേഴ്സും മൈത് വാൻ ഡെനും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Sports
ലീഡ്സ്: ഐസിസി വനിതാ ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ ടോസ് നേടിയ നെതർലൻഡ്സ് ബൗളിംഗ് തെരഞ്ഞെടുത്തു. ലീഡ്സിലെ സ്റ്റേഡിയത്തിലാണ് മത്സരം.
ടീം ഇന്ത്യ: ഷെഫാലി വർമ, സ്മൃതി മന്ദാന, യാസ്തിക ഭാട്ടിയ, ജെമീമ റോഡ്രിഗസ്, ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), റിച്ചാ ഘോഷ് (വിക്കറ്റ് കീപ്പർ), ദീപ്തി ശർമ, ശ്രേയങ്ക പാട്ടീൽ, ശ്രീചരണി, ക്രാന്തി ഗൗഡ്, നന്ദനി ശർമ.
ടീം നെതർലൻഡ്സ്: ഹെതർ സൈജേർസ്, ഫീബെ മോൽക്കെൻബോയർ, ബാബെറ്റെ ഡെ ലീഡ് (ക്യാപ്റ്റൻ/വിക്കറ്റ് കീപ്പർ), സ്റ്റെരെ കാലീസ്,റോബൈൻ റിജെകെ, ഫ്രെഡെറിക്ക് ഓവർഡിക്ക്, ഇറിസ് സ്വില്ലിംഗ്, മൈതെ വാൻ ഡെൻ റാഡ്, കാരോലിൻ ഡി ലാൻജെ, സിൽവെർ സൈജേഴ്സ്, ഇസബെൽ വോനിംഗ്.
Sports
ഡാലസ്: ലോകകപ്പ് ഫുട്ബോളിലെ ഗ്രൂപ്പ് എഫ് പോരാട്ടത്തിൽ കരുത്തരായ നെതർലൻഡ്സിനെ ഞെട്ടിച്ച് ജപ്പാൻ. ആവേശപ്പോരാട്ടത്തിൽ ഡച്ച് പടയെ 2-2 എന്ന സ്കോറിന് സമനിലയിൽ തളച്ചാണ് ജപ്പാൻ തങ്ങളുടെ വരവറിയിച്ചത്.
മത്സരത്തിന്റെ ആദ്യ പകുതി ഗോൾരഹിതമായിരുന്നെങ്കിലും രണ്ടാം പകുതിയിലാണ് കാണികളെ ആവേശത്തിലാഴ്ത്തിയ നാല് ഗോളുകളും പിറന്നത്. ആദ്യ പകുതിയിൽ 59 ശതമാനം പന്തടക്കവുമായി നെതർലൻഡ്സ് തന്നെയാണ് കളം നിറഞ്ഞത്. ഡോണിയൽ മലനിലൂടെ ഡച്ച് പട രണ്ടു മികച്ച അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ജപ്പാൻ പ്രതിരോധം കോട്ട കാത്തു.
എന്നാൽ 50-ാം മിനിറ്റിൽ റയാൻ ഗ്രാവിൻബെർച്ചിന്റെ ഫ്രീക്കിക്കിൽ നിന്ന് ഉയർന്നുവന്ന പന്ത് ഹെഡ് ചെയ്ത് പ്രതിരോധ താരം വിർജിൽ വാൻ ഡിക്ക് നെതർലൻഡ്സിന് ആദ്യ ലീഡ് സമ്മാനിച്ചു. എന്നാൽ ആ ഗോൾ ആഘോഷം നീണ്ടുനിന്നത് ഏഴു മിനിറ്റ് മാത്രമായിരുന്നു.
57-ാം മിനിറ്റിൽ ടാകെഫുസ കുബോ ഡച്ച് ബോക്സിനുള്ളിലേക്ക് നൽകിയ മനോഹരമായ പാസ് സ്വീകരിച്ച് കെയ്റ്റോ നകാമുറ ജപ്പാന്റെ സമനില ഗോൾ നേടി. തുടർന്ന് കളി വീണ്ടും മുറുകിയതോടെ 64-ാം മിനിറ്റിൽ റയാൻ ഗ്രാവിൻബെർച്ചിന്റെ അസിസ്റ്റിൽ നിന്ന് ഒരു കിടിലൻ ഇടതു കാൽ വോളിയിലൂടെ ക്രൈസൻസിയോ സമ്മർവിൽ നെതർലൻഡ്സിനെ വീണ്ടും മുന്നിലെത്തിച്ചു.
ഡച്ചുകാർ വിജയം ഉറപ്പിച്ചു എന്ന് തോന്നിച്ച നിമിഷത്തിലാണ് ജപ്പാന്റെ അടുത്ത പ്രഹരമെത്തിയത്. മത്സരം അവസാനിക്കാൻ വെറും രണ്ട് മിനിറ്റ് ശേഷിക്കെ പകരക്കാരനായി ഇറങ്ങിയ ഡൈച്ചി കമദ ജപ്പാന്റെ രക്ഷകനായി അവതരിച്ചു. ബോക്സിലെ പിഴവുകൾ മുതലെടുത്ത് കമദ പന്ത് വലയിലെത്തിച്ചതോടെ ജപ്പാൻ അർഹിച്ച സമനിലയുമായി കളംവിട്ടു.
Sports
ന്യൂയോർക്ക്: ഫിഫ ലോകകപ്പിന് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തിൽ നെതർലൻഡ്സിന് ആവേശ ജയം. തിങ്കളാഴ്ച നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഉസ്ബെക്കിസ്ഥാനെ തകർത്തു.
കോഡി ഗാക്പോയാണ് നെതർലൻഡ്സിന് വേണ്ടി രണ്ട് ഗോളുകളും നേടിയത്. മത്സരത്തിന്റെ 32-ാം മിനിറ്റിലും 90+8-ാം മിനിറ്റിലുമാണ് ഗാക്പോ ഗോളുകൾ സ്കോർ ചെയ്തത്.
ഇഗോർ സെർജീവാണ് ഉസ്ബെക്കിസ്ഥാന് വേണ്ടി ഗോൾ കണ്ടെത്തിയത്. 90+-ാം മിനിറ്റിലാണ് സെർജീവ് ഗോൾ നേടിയത്.
Sports
റോട്ടർഡാം: ഫിഫ ലോകകപ്പിന് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തിൽ കരുത്തരായ നെതർലൻഡ്സിനെ വീഴ്ത്തി അൾജീരിയ. ബുധനാഴ്ച നടന്ന മത്സരത്തിൽ ഒരു ഗോളിനാണ് അൾജീരിയ വിജയിച്ചത്.
അനീസ് ഹാഡ് മൗസയാണ് അൾജീരിയയ്ക്ക് വേണ്ടി ഗോൾ നേടിയത്. 86-ാം മിനിറ്റിലാണ് താരം ഗോൾ കണ്ടെത്തിയത്.
Sports
ആംസ്റ്റര്ഡാം: ഫിഫ 2026 ലോകകപ്പിനുള്ള നെതര്ലന്ഡ്സിന്റെ 26 അംഗ അന്തിമ സംഘത്തെ കോച്ച് റൊണാള്ഡോ കൂമന് പ്രഖ്യാപിച്ചു. പരിക്കേറ്റ് വിശ്രമത്തിലുള്ള മത്യാസ് ഡി ലൈറ്റിനെ ഒഴിവാക്കി.
ലിവര്പൂള് സെന്റര് ബാക്കായ വിര്ജില് വാന് ഡിക്കാണ് ക്യാപ്റ്റന്. പരിക്കേറ്റ സാവി സിമോണ്സും ടീമില് ഇല്ല. ബ്രസീലിലെ കോറിന്ത്യന്സ് ക്ലബ് താരമായ മെംഫിസ് ഡീപ്പെ നാലാം ലോകകപ്പ് കളിക്കും.
ഗ്രൂപ്പ് എഫില് ജപ്പാന്, സ്വീഡന്, ടുണീഷ്യ ടീമുകള്ക്കൊപ്പമാണ് നെതര്ലന്ഡ്സ്.
International
ആംസ്റ്റർഡാം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക സന്ദർശനത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള ചെമ്പോലകൾ കൈമാറി നെതർലൻഡ്സ്. 11ാം നൂറ്റാണ്ടിലേതെന്ന് കരുതപ്പെടുന്ന ചോള കാലഘട്ടത്തിലെ ചെമ്പോലകളാണ് നെതർലൻഡ്സ് ഇന്ത്യയ്ക്ക് തിരികെ നൽകിയത്.
തമിഴിലും സംസ്കൃതത്തിലുമാണ് 21 വലിയ ഫലകങ്ങളും 3 ചെറിയ ഫലകങ്ങളും അടങ്ങുന്ന ആനൈമംഗലം ചെമ്പോലകൾ. നെതർലൻഡ്സ് പ്രധാനമന്ത്രി റോബ് ജെറ്റന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിലാണ് ചെമ്പോലകൾ തിരികെ നൽകിയത്.
കേന്ദ്രസർക്കാരിന്റെ വർഷങ്ങൾ നീണ്ട നയതന്ത്ര ശ്രമങ്ങൾക്കൊടുവിലാണ് ചെമ്പോലകൾ തിരികെ ലഭിച്ചത്. 21 ചെമ്പോലകൾക്ക് ഏകദേശം 30 കിലോഗ്രാം തൂക്കം വരും. ചോള രാജവംശത്തിന്റെ രാജമുദ്ര പതിച്ച വെങ്കല വളയത്തിലാണ് ചെമ്പോലകൾ കോർത്തിരിക്കുന്നത്.
ഡച്ച് നിയന്ത്രണത്തിലായിരുന്ന നാഗപട്ടണത്തുനിന്ന് 18-ാം നൂറ്റാണ്ടിൽ ഇന്ത്യയിലെ ക്രിസ്ത്യൻ മിഷനറിയുടെ ഭാഗമായി പ്രവർത്തിച്ചിരുന്ന ഫ്ലോറൻഷ്യസ് കാമ്പർ ആണ് ചെമ്പോലകൾ നെതർലൻഡ്സിലേക്ക് കൊണ്ടുപോയത്.
രാജേന്ദ്ര ചോളൻ ഒന്നാമൻ തന്റെ പിതാവായ രാജരാജ ചോളൻ ഒന്നാമൻ നൽകിയ ഒരു വാക്കാലുള്ള ഉറപ്പിന് ഔദ്യോഗിക രൂപം നൽകിയതുമായി ബന്ധപ്പെട്ടതാണ് ചെമ്പോലകൾ.
National
ന്യൂഡൽഹി: മുൻ ഡിജിപി ജേക്കബ് തോമസ് പ്രതിയായ ഡ്രഡ്ജർ അഴിമതിക്കേസിൽ നിർണായക റിപ്പോർട്ട് നെതർലാൻഡ്സിൽനിന്നു ലഭിച്ചതായി കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ഡച്ച് ഭാഷയിലുള്ള ഈ റിപ്പോർട്ട് സിബിഐക്കു കൈമാറിയെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. ഇതിന്റെ വിവർത്തനം പൂർത്തിയാക്കി മൂന്നാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് കൈമാറാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി നിർദേശിച്ചു.
ഉദ്യോഗസ്ഥർ നെതർലാൻഡ്സിൽ നേരിട്ടു പോയി റിപ്പോർട്ട് ശേഖരിച്ചതാണെന്ന് കേന്ദ്രം അവകാശപ്പെട്ടെങ്കിലും ഉദ്യോഗസ്ഥരാരും അവിടെ പോയിട്ടില്ലെന്നു കേരളത്തിന്റെ അഭിഭാഷകർ കോടതിയിൽ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ടു കേന്ദ്രസർക്കാരിന് സുപ്രീംകോടതി ചുമത്തിയിരുന്ന പിഴ ഒഴിവാക്കി. തെറ്റായ വിവരം കോടതിയെ ധരിപ്പിച്ചതിനാണു നേരത്തേ 25,000 രൂപ കേന്ദ്ര സർക്കാരിനു പിഴ വിധിച്ചിരുന്നത്.
എന്നാൽ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജുവിന്റെ അഭ്യർത്ഥന പരിഗണിച്ച് കോടതി ഈ നടപടി പിൻവലിക്കുകയായിരുന്നു. കേസിന്റെ അന്വേഷണത്തിനായി നെതർലാൻഡ്സിലേക്കു പോകേണ്ട ഉദ്യോഗസ്ഥരുടെ പട്ടിക സംസ്ഥാന വിജിലൻസ് നേരത്തേതന്നെ ആഭ്യന്തരമന്ത്രാലയത്തിന് നൽകിയിരുന്നു. എന്നാൽ ഇങ്ങനെയൊരു പട്ടിക ലഭിച്ചിട്ടില്ലെന്ന് കേന്ദ്രം കോടതിയെ തെറ്റായി അറിയിച്ചതാണു പിഴ വിധിക്കാൻ കാരണമായത്.
International
ആംസ്റ്റര്ഡാം: നെതര്ലന്ഡ്സില് ഇസ്രേലി അനുകൂല സംഘടനയുടെ മന്ദിരത്തിനു മുന്നില് സ്ഫോടനം. ജെല്ഡര്ലാന്ഡ് പ്രവിശ്യയിലെ നിജെര്ക് നഗരത്തിലുള്ള ക്രിസ്ത്യന്സ് ഫോര് ഇസ്രയേല് എന്ന സന്നദ്ധസംഘടനയുടെ ഓഫീസ് പരിസരത്ത് വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ആളപായമില്ല.
സംഭവത്തില് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെങ്കിലും കറുത്ത വസ്ത്രം ധരിച്ചെത്തിയ ഒരാള് ബോംബ് സ്ഥാപിക്കുന്നത് സിസിടിവി കാമറാദൃശ്യങ്ങളിലൂടെ തെളിഞ്ഞതായി പോലീസ് അറിയിച്ചു.
അന്വേഷണം തുടരുന്നതായി ഡെച്ച് പോലീസ് അറിയിച്ചു. നാശനഷ്ടം ചെറുതായേ ഉണ്ടായിട്ടുള്ളൂവെങ്കിലും അതുളവാക്കിയിരിക്കുന്ന നടുക്കം, പ്രത്യേകിച്ച് വിശുദ്ധ വാരത്തിലുണ്ടായ സ്ഫോടനം ഗൗരവമേറിയതാണെന്ന് സംഘടന വ്യക്തമാക്കി.
പശ്ചിമേഷ്യന് സംഘര്ഷത്തിന്റെ പശ്ചാത്തലത്തില് യൂറോപ്പില് യഹൂദര്ക്കെതിരായ വിദ്വേഷം ശക്തിപ്പെടുന്നതായാണു റിപ്പോര്ട്ട്.
കഴിഞ്ഞ ദിവസം ലണ്ടനില് യഹൂദ വോളണ്ടിയര്മാരുടെ ആംബുലന്സുകള് അജ്ഞാതസംഘം അഗ്നിക്കിരയാക്കുകയും ബെല്ജിയത്തിലെ ലെയ്ജ് നഗരം, ഡെച്ച് തുറമുഖനഗരമായ റോട്ടര്ഡാം എന്നിവിടങ്ങളില് സിനഗോഗുകള്ക്കുമുന്നില് ചെറിയരീതിയില് സ്ഫോടനമുണ്ടാകുകയും ആംസ്റ്റര്ഡാമില് ഒരു യഹൂദസ്കൂള് ആക്രമിക്കപ്പെടുകയും ചെയ്തിരുന്നു.
യഹൂദ, ക്രിസ്ത്യന് സ്ഥാപനങ്ങള്ക്കു നേരേ നേരത്തേതന്നെ ഐഎസ് ഭീകരര് ഭീഷണി മുഴക്കിയിട്ടുണ്ട്.
Sports
അഹമ്മദാബാദ്: ട്വന്റി 20 ലോകകപ്പിൽ നെതർലൻഡ്സിനെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഏഴ് മുതലാണ് മത്സരം.
കഴിഞ്ഞ മത്സരത്തിലെ ടീമിൽ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. കുൽദീപ് യാദവിനും അക്സർ പട്ടേലിനും പകരം അർഷ്ദീപ് സിംഗും വാഷിംഗ്ടൺ സുന്ദറും പ്ലേയിംഗ് ഇലവണിലെത്തി.
ടീം ഇന്ത്യ: ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), അഭിഷേക് ശർമ, തിലക് വർമ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിംഗ്, വാഷിംഗ്ടൺ സുന്ദർ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ.
ടീം നെതർലൻഡ്സ്: മൈക്കൽ ലെവിറ്റ്, മാക്സ് ഒ ഡോവ്ഡ്, ബാസ് ഡി ലീഡ്, കോലിൻ അക്കർമാൻ, സ്കോട്ട് എഡ്വാർഡ്സ് ( ക്യാപ്റ്റൻ/വിക്കറ്റ് കീപ്പർ), സാച്ച് ലിയൻ-കാച്ചെട്ട്, നോഹ് ക്രോയെസ്, റോയെലോഫ് വാൻ ഡെർ മെർവ്, ലോഗൻ വാൻ ബീക്ക്, ആര്യൻ ദത്ത്, കൈൽ ക്ലെയ്ൻ.
Sports
അഹമ്മദാബാദ്: കളിച്ച മൂന്നു മത്സരങ്ങളിലും ജയിച്ചു. എന്നാല്, പ്രതീക്ഷിച്ച ആ സ്റ്റൈല് എത്തിയില്ല. ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റില് ഇന്ത്യന് ടീമിന്റെ ഇതുവരെയുള്ള പ്രകടനത്തെ കുറിച്ച് പൊതുവായുള്ള നിരീക്ഷണമാണിത്. ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിനായി ഇന്ത്യ ഇന്നു രാത്രി ഏഴിന് നെതര്ലന്ഡ്സിനെ നേരിടും. ഹൈ സ്കോറിംഗ് ഗെയിമില് ഇന്ത്യയുടെ സ്റ്റൈലന് പ്രകടനത്തിനായാണ് ആരാധകര് കാത്തിരിക്കുന്നത്.
ഗ്രൂപ്പ് എയില് അമേരിക്കയെ 29 റണ്സിനും നമീബിയയെ 93 റണ്സിനും പാക്കിസ്ഥാനെ 61 റണ്സിനും കീഴടക്കിയ ഇന്ത്യ, സൂപ്പര് എട്ടില് ഇടംപിടിച്ചുകഴിഞ്ഞു. മൂന്നു മത്സരങ്ങളിലും ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക്, നമീബിയയ്ക്കെതിരേ (209/9) മാത്രമാണ് കടക്കാന് സാധിച്ചത്. അമേരിക്കയ്ക്കെതിരേ 161ഉം പാക്കിസ്ഥാനെതിരേ 175ഉം ആയിരുന്നു സ്കോര്.
» അഹമ്മദാബാദില്
മുംബൈ, ന്യൂഡല്ഹി, കൊളംബോ എന്നിവിടങ്ങളിലെ മത്സരങ്ങള്ക്കുശേഷം അഹമ്മദാബാദില് കളിക്കാനൊരുങ്ങുന്ന ഇന്ത്യന് ടീം ഇതിനോടകം 5,551 കിലോമീറ്റര് സഞ്ചരിച്ചുകഴിഞ്ഞു. ഈ മൂന്നു വേദികളേക്കാളും റണ്ണൊഴുക്ക് അഹമ്മദാബാദില് ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. ഈ ലോകകപ്പില് അഹമ്മദാബാദില് അരങ്ങേറിയ മൂന്നു മത്സരങ്ങളില് ഒരെണ്ണം 210 കടന്നിരുന്നു. ഈ ലോകകപ്പില് ഇന്ത്യയുടെ ഏറ്റവും ഉയര്ന്ന സ്കോര് അഹമ്മദാബാദില് പിറക്കുമോ എന്നതാണ് കണ്ടറിയേണ്ടത്.
» അഭിഷേക് ഫോം
ഇന്ത്യ നിലവില് ഏറ്റവുമധികം പ്രശ്നം നേരിടുന്നത് ഓപ്പണര് അഭിഷേക് ശര്മയുടെ മോശം ഫോമിലാണ്. ഈ ലോകകപ്പില് കളിച്ച രണ്ടു മത്സരങ്ങളിലും അഭിഷേക് ശര്മ പൂജ്യത്തിനു പുറത്തായി. ഐസിസി ട്വന്റി-20 ബാറ്റര്മാരില് ലോക ഒന്നാം നമ്പറാണ് അഭിഷേക് എന്നതും ശ്രദ്ധേയം. അമേരിക്കയ്ക്ക് എതിരേ ഗോള്ഡന് ഡക്കായ അഭിഷേക്, നമീബിയയ്ക്ക് എതിരേ ഉദര സംബന്ധമായ അസുഖത്തെ തുടര്ന്ന് കളത്തിലെത്തിയില്ല. പാക്കിസ്ഥാനെതിരേ ഇറങ്ങിയപ്പോള് നാല് പന്തില് പൂജ്യത്തിനും പുറത്തായി.
അഭിഷേകിന്റെ കഴിഞ്ഞ രണ്ട് പുറത്താകലും നിരിക്ഷീച്ചു പഠിച്ചാല് നെതര്ലന്ഡ്സ് ഓപ്പണിംഗ് ബൗളിംഗിനായി ഓഫ് സ്പിന്നര് ആര്യന് ദത്തിനെ പന്ത് ഏല്പ്പിക്കാനാണ് സാധ്യത.
» കുൽപീദിനു പകരം അര്ഷദീപ്
ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില് ഒരു മാറ്റമുണ്ടായേക്കും. പാക്കിസ്ഥാനെതിരായ കൊളംബോ മത്സരത്തില് ഇറങ്ങിയ സ്പിന്നര് കുല്ദീപ് യാദവിനെ ഇന്ത്യ കരയ്ക്കിരുത്തും. പകരം പേസര് അര്ഷദീപ് സിംഗിനെ തിരികെ കൊണ്ടുവരും. അതോടെ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില് രണ്ട് പേസര്മാര് ഉള്പ്പെടും, ജസ്പ്രീത് ബുംറയും അര്ഷദീപും. അഹമ്മദാബാദിലെ പിച്ച് സ്പിന്നര്മാരേക്കാള് പേസര്മാര്ക്കു ഗുണം ചെയ്യുമെന്നതിനാലാണ് ഈ നീക്കം. ദക്ഷിണാഫ്രിക്ക നേടിയ 213 റണ്സ് ആണ് ഈ ലോകകപ്പില് അഹമ്മദാബാദിലെ ഇതുവരെയുള്ള ഉയര്ന്ന ടീം ടോട്ടല്.
രാജ്യാന്തര ക്രിക്കറ്റില് ഇന്ത്യ ഇതുവരെ നെതര്ലന്ഡ്സിന് എതിരേ നാല് മത്സരങ്ങള് കളിച്ചു, ഒരു ട്വന്റി-20യും മൂന്ന് ഏകദിനവും. ഈ നാലു മത്സരങ്ങളിലും ഇന്ത്യക്കായിരുന്നു ജയം. 2022 ലോകകപ്പിലായിരുന്നു ട്വന്റി-20യിലെ ഏക ഏറ്റുമുട്ടല്. സൂര്യകുമാര് യാദവ് (25 പന്തില് 51*) പ്ലെയര് ഓഫ് ദ മാച്ചായ അന്നത്തെ മത്സരത്തില് ഇന്ത്യ 56 റണ്സ് ജയം സ്വന്തമാക്കി.
ഐസിസി ടൂര്ണമെന്റുകളില് തുടര്ച്ചയായി 16 ജയമെന്ന റിക്കാര്ഡ് സ്വന്തമാക്കിയിരിക്കുകയാണ് ടീം ഇന്ത്യ. 2024 ട്വന്റി-20 ലോകകപ്പ്, 2025 ചാമ്പ്യന്സ് ട്രോഫി എന്നീ ടൂര്ണമെന്റുകളില് ഇന്ത്യ തോല്വി അറിഞ്ഞില്ല. 2023 ഐസിസി ഏകദിന ലോകകപ്പ് ഫൈനലില് ആയിരുന്നു ഇന്ത്യയുടെ അവസാന തോല്വി. ഓസ്ട്രേലിയയുടെ (15) റിക്കാര്ഡ് ഇന്ത്യ തിരുത്തി.
Sports
അഹമ്മദാബാദ്: സന്ദര്ശക ടീം ആതിഥേയ അസോസിയേഷനോട് പ്രത്യേക നെറ്റ് ബൗളര്മാരെ ആവശ്യപ്പെടുന്നത് സാധാരണം. ലെഫ്റ്റ് ആം റിസ്റ്റ് സ്പിന്, മിസ്റ്ററി സ്പിന് തുടങ്ങിയവയെല്ലാം സന്ദര്ശക ടീം ആവശ്യപ്പെടാറുണ്ട്.
എന്നാല്, ഇന്ത്യക്കെതിരായ ലോകകപ്പ് പോരാട്ടത്തിന് ഒരുങ്ങുന്ന നെതര്ലന്ഡ്സ് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനോട് (ജിസിഎ) ആവശ്യപ്പെട്ടത് അത്യപൂര്വമായൊരു കാര്യമായിരുന്നു. ഡച്ച് സംഘത്തിന് ആവശ്യം ഒരു നെറ്റ് ബാറ്ററിനെ, അതും ലെഫ്റ്റ് ഹാന്ഡ് ബാറ്റര്തന്നെ വേണം.
ഇന്ത്യക്കെതിരായ ബൗളിംഗ് തന്ത്രത്തിന്റെ ഭാഗമായിരുന്നു ഈ ആവശ്യം. ടോപ് ഓര്ഡറില് നെതര്ലന്ഡ്സിന് ഇടംകൈ ബാറ്റര്മാരില്ല. ഇന്ത്യയുടെ ആദ്യ എട്ടില് ആറും ഇടംകൈയന്മാരാണ് (അഭിഷേക് ശര്മ, ഇഷാന് കിഷന്, തിലക് വര്മ, ശിവം ദുബെ, റിങ്കു സിംഗ്, അക്സര് പട്ടേല്).
നെതര്ലന്ഡ്സിന്റെ ആവശ്യം രണ്ടു മണിക്കൂറിനുള്ളില് സാധിച്ചുകൊടുക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്. ഒടുവില് ഗുജറാത്ത് ടീം ക്യാപ്റ്റന് മനന് ഹിംഗ്രാജിയയെ നെറ്റ്സിലേക്ക് പറഞ്ഞയച്ചു. നെതര്ലന്ഡ്സിന്റെ ബൗളര്മാരെ തലങ്ങു വിലങ്ങും പ്രഹരിച്ചായിരുന്നു മനന്റെ മടക്കം.
Sports
ചെന്നൈ: ടി20 ലോകകപ്പിൽ നെതര്ലന്ഡ്സിനെതിരെ അമേരിക്കയ്ക്ക് ജയം. ചെന്നൈ എം.എ.ചിദംബരം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 93 റൺസിന്റെ ജയമാണ് അമേരിക്ക സ്വന്തമാക്കിയത്. സ്കോർ: അമേരിക്ക 196/6 നെതര്ലന്ഡ് 103 (15.5).
അമേരിക്ക ഉയർത്തിയ 197 റൺസ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ നെതര്ലൻഡ് 15.5 ഓവറിൽ 103 റൺസിന് എല്ലാവരും പുറത്തായി. നെതര്ലന്ഡ്സ് നിരയിൽ നാല് ബാറ്റ്സ്മാൻമാർക്ക് മാത്രമെ രണ്ടക്കം കടക്കാൻ കഴിഞ്ഞൊള്ളൂ.
23 റൺസ് നേടിയ ബാസ് ഡി ലീഡാണ് അവരുടെ ടോപ് സ്കോറർ. അമേരിക്കയ്ക്കായി ഹർമീത് സിംഗ് നാലും ഷാഡ്ലി വാൻ ഷാൽക്വിക്ക് മൂന്നും വിക്കറ്റ് നേടി. ആദ്യം ബാറ്റ് ചെയ്ത അമേരിക്കയ്ക്കായി സൈതേജ മുക്കമല്ല (79) അർധസെഞ്ചുറി നേടി.
ശുഭം രഞ്ജനെ (48), മോനാങ്ക് പട്ടേൽ (36) എന്നിവർ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. നെതര്ലന്ഡ്സിനുവേണ്ടി ബാസ് ഡി ലീഡ് മൂന്ന് വിക്കറ്റ് നേടി.
Sports
ചെന്നൈ: ടി20 ലോകകപ്പിൽ അമേരിക്കയ്ക്കെതിരെ നെതര്ലന്ഡ്സിന് 197 റൺസ് വിജയ ലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത അമേരിക്ക നിശ്ചിത ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 196 റൺസ് നേടി.
അർധസെഞ്ചുറി നേടിയ സൈതേജ മുക്കമല്ലയുടെ (79) പ്രകടനമാണ് യുഎസിനെ തുണച്ചത്. ശുഭം രഞ്ജനെ (48), മോനാങ്ക് പട്ടേൽ (36) എന്നിവർ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
നെതര്ലന്ഡ്സിനുവേണ്ടി ബാസ് ഡി ലീഡ് മൂന്നും ഫ്രെഡ് ക്ലാസൻ, കൈൽ ക്ലൈൻ, ലോഗൻ വാൻ ബീക്ക് എന്നിവർ ഓരോവിക്കറ്റ് വീഴ്ത്തി.
Business
ന്യൂഡൽഹി: പ്രധാന അസംസ്കൃത വസ്തുക്കളുടെ വിതരണം സുരക്ഷിതമാക്കുന്നതിനും ഉറപ്പാക്കുന്നതിനുമായി ഇന്ത്യ ആഗോളതലത്തിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യ നിർണായക ധാതുക്കളുടെ സംയുക്ത പര്യവേക്ഷണം, ഖനനം, സംസ്കരണം, പുനരുപയോഗം എന്നിവ ലക്ഷ്യമിട്ട് ബ്രസീൽ, കാനഡ, ഫ്രാൻസ്, നെതർലാൻഡ്സ് എന്നീ രാജ്യങ്ങളുമായി ചർച്ചകൾ നടത്തുകയാണെന്ന് ഇതുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു.
പ്രധാനമായും ലിഥിയം, അപൂർവ ധാതുക്കൾ എന്നിവയിലായിരിക്കും ശ്രദ്ധകേന്ദ്രീകരിക്കുക. കൂടാതെ, ധാതു സംസ്കരണ സാങ്കേതികവിദ്യകളിൽ പങ്കാളിത്തം നേടാനും ഇന്ത്യ ശ്രമിക്കുന്നുണ്ട്. ചർച്ചകൾ അതീവ രഹസ്യമായാണ് നടക്കുന്നത്.
പല നിർണായക ധാതുക്കളുടെയും ആഗോള വിതരണത്തിൽ ആധിപത്യം പുലർത്തുന്നതും ഖനനത്തിലും സംസ്കരണത്തിലും നൂതന സാങ്കേതികവിദ്യ കൈവശമുള്ളതുമായ ചൈനയെയാണ് ഇന്ത്യ ആശ്രയിക്കുന്നത്. കാർബണ് ബഹിർഗമനം കുറയ്ക്കുന്നതിനുള്ള ഉൗർജ പരിവർത്തന നടപടികൾ ഇന്ത്യ വേഗത്തിലാക്കുന്പോൾ വിവിധ രാജ്യങ്ങളുമായി സഹകരിക്കേണ്ടത് ആവശ്യകതയാണെന്ന് ഖനന വിദഗ്ധർ പറഞ്ഞു.
ധാതുക്കളുടെ കണ്ടെത്തൽ മുതൽ ഉത്പാദനം വരെയുള്ള ഖനനപ്രക്രിയയ്ക്കു വർഷങ്ങളെടുക്കും. പര്യവേക്ഷണത്തിനു മാത്രം അഞ്ചു മുതൽ ഏഴുവർഷം വരെ സമയമെടുക്കും. പലപ്പോഴും പ്രായോഗികമായ ഒരു ഖനിയില്ലാതെ പ്രവർത്തനം അവസാനിക്കുകയും ചെയ്യും.
ജനുവരിയിൽ ജർമനിയുമായി ഒപ്പിട്ട നിർണായക ധാതു കരാറിലെ പ്രധാന കാര്യങ്ങൾ ഈ പുതിയ ചർച്ചകളിലും ഉൾപ്പെടുത്താനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. പര്യവേഷണം, സംസ്കരണം, പുനരുപയോഗം എന്നിവയ്ക്കു പുറമെ ഇരുരാജ്യങ്ങളിലും മൂന്നാം രാജ്യങ്ങളിലും ധാതുസന്പത്ത് സ്വന്തമാക്കുന്നതിനും വികസിപ്പിക്കുന്നതിനും ഈ കരാർ വ്യവസ്ഥ ചെയ്യുന്നുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.
നിലവിൽ ഫ്രാൻസ്, നെതർലാൻഡ്സ്, ബ്രസീൽ എന്നീ രാജ്യങ്ങളുമായി ചർച്ച നടന്നുവരികയാണ്. അതേസമയം കാനഡയുമായുള്ള കരാർ സജീവ പരിഗണനയിലാണെന്നും ഖനന മന്ത്രാലയമാണ് ഇതിനു നേതൃത്വം നല്കുന്നതെന്നും പറയുന്നു.
കനേഡിയൻ പ്രധാനമന്ത്രി മാർക് കാർണി മാർച്ച് ആദ്യവാരം ഇന്ത്യ സന്ദർശിക്കുമെന്നും യുറേനിയം, ഉൗർജം, ധാതുക്കൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ മേഖലകളിൽ കരാർ ഒപ്പിടുമെന്നും റിപ്പോർട്ടുകളുണ്ട്.
വരുന്ന ആഴ്ചകളിൽ നിർണായക ധാതുക്കളിലെ സഹകരണം ഒൗദ്യോഗികമാക്കാൻ ഇരു രാജ്യങ്ങളും സമ്മതിച്ചിട്ടുണ്ടെന്ന് കാനഡയുടെ പ്രകൃതി വിഭവ മന്ത്രാലയം വ്യക്തമാക്കി.
ഫ്രാൻസ്, നെതർലാൻഡ്സ്, ബ്രസീൽ രാജ്യങ്ങൾ ഇതിനോടു പ്രതികരിച്ചിട്ടില്ല. നിർണായക ധാതുക്കൾക്കായി ലോകമെന്പാടും പര്യവേക്ഷണം നടത്തുന്ന ഇന്ത്യ ഇതിനകം അർജന്റീന, ഓസ്ട്രേലിയ, ജപ്പാൻ എ്ന്നീ രാജ്യങ്ങളുമായി കരാറുകളിൽ ഒപ്പുവച്ചിട്ടുണ്ട്. കൂടാതെ നിർണായക ധാതുക്കൾ കൂടി ഉൾപ്പെടുന്ന വിപുലമായ ഉഭയകക്ഷി കരാറുകൾക്കായി പെറു, ചിലി എന്നീ രാജ്യങ്ങളുമായി ചർച്ചകൾ നടത്തിവരികയാണ്.
ചൈനയിൽനിന്നുള്ള അപൂർവ ധാതുക്കളുടെ അമിത ആശ്രയത്വം കുറയ്ക്കുന്നതിനുള്ള വഴികൾ ചർച്ചചെയ്യാൻ ജി 7 രാജ്യങ്ങളിലെയും പ്രധാന സന്പദ്വ്യവസ്ഥകളിലെയും ധനമന്ത്രിമാർ കഴിഞ്ഞ മാസം വാഷിംഗ്ടണിൽ യോഗം ചേർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യ അന്താരാഷ്ട്ര പങ്കാളിത്തം വിപുലീകരിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്.
2023ൽ ലിഥിയം ഉൾപ്പെടെ 20ലധികം ധാതുക്കൾ നിർണായകമായി ഇന്ത്യ പ്രഖ്യാപിച്ചു. രാജ്യത്തിന്റെ ഉൗർജ പരിവർത്തനത്തിനും വ്യവസായ-അടിസ്ഥാന സൗകര്യമേഖലകളിൽ വർധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനും ഈ ധാതുക്കൾ അത്യന്താപേക്ഷിതമാണെന്നും വിലയിരുത്തുന്നു.
Sports
കൊളംബോ: ഐസിസി ടി20 ലോകകപ്പിലെ ഉദ്ഘാടന മല്സരത്തില് പാക്കിസ്ഥാനെതിരേ നെതര്ലന്ഡ്സിന് ബാറ്റിംഗ്.
ടോസ് ലഭിച്ച പാക് നായകന് സല്മാന് അലി ആഗ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
സയിം അയൂബ്, സഹിബ്സാദ ഫര്ഹാന്, സല്മാന് ആഗ (ക്യാപ്റ്റന്), ബാബര് ആസം, ഉസ്മാന് ഖാന് (വിക്കറ്റ് കീപ്പര്), ഷദാബ് ഖാന്, മുഹമ്മദ് നവാസ്, ഫഹീം അഷ്റഫ്, ഷഹീന് അഫ്രീദി, സല്മാന് മിര്സ, അബ്രാര് അഹമ്മദ് എന്നിവരാണ് പാക് ടീം അംഗങ്ങൾ.
മൈക്കല് ലെവിറ്റ്, മാക്സ് ഒഡൗഡ്, ബാസ് ഡി ലീഡ്, കോളിന് അക്കര്മാന്, സ്കോട്ട് എഡ്വേര്ഡ്സ് (ക്യാപ്റ്റന്, വിക്കറ്റ് കീപ്പര്), സാച്ച് ലയണ് കാഷെ, ലോഗന് വാന് ബീക്ക്, റോലോഫ് വാന് ഡെര്മെര്വെ, ആര്യന് ദത്ത്, കെയ്ല് ക്ലീന്, പോള് വാന് മീകെരെന് എന്നിവരാണ് നെതർലൻഡ്സ് താരങ്ങൾ.
NRI
എരുമേലി: നെതർലൻഡ്സിൽ നിന്ന് എത്തിയ കുഞ്ഞു മാക്സിന് എരുമേലിയിൽ പേട്ട തുള്ളുന്ന തീർഥാടകരെ കണ്ടപ്പോൾ കൗതുകം. പിതാവ് സാം, അമ്മ സൂസൻ എന്നിവർക്കൊപ്പം ഇന്ത്യയിൽ എത്തിയതാണ് മാക്സ്.
വിവിധ വർണങ്ങൾ അണിഞ്ഞു നൃത്തം ചവിട്ടുന്ന തീർഥാടകർക്കൊപ്പം അൽപ നേരം അവരും കൂടി. തീർഥാടകർ ആകട്ടെ പ്രോത്സാഹനവും കൊണ്ട് ചുറ്റും കൂടിയപ്പോൾ ഡച്ച് മണ്ണിൽ നിന്നു എത്തിയ അവരുടെ മനസിലും എരുമേലി ഇടം പിടിച്ചു.
രണ്ട് മതത്തിന്റെ ആരാധനാലയങ്ങളിൽ ഒരേ സമയം കയറി ഇറങ്ങുന്ന എരുമേലിയിലെ കാഴ്ചയെക്കുറിച്ച് ഇറ്റ്സ് ജസ്റ്റ് അമേസിംഗ് എന്ന് പറഞ്ഞു അവർ പേട്ട തുള്ളലിന്റെ വർണ കാഴ്ചകളിലേക്ക് മടങ്ങി.
കേട്ടറിഞ്ഞ എരുമേലിയുടെ ഒരുമ കാണാൻ വിദേശികളും
എരുമേലി: ശബരിമല തീർഥാടന കാലത്തെ എരുമേലി കാണാൻ ആകാംക്ഷയോടെ എത്തുന്നവരിൽ വിദേശികളും നിരവധി. അയ്യപ്പഭക്തർ മുസ്ലിം പള്ളിയെ വലം വയ്ക്കുന്ന കാഴ്ചകൾ നേരിൽ കണ്ട് കാമറയിൽ ചിത്രീകരിക്കാൻ വിദേശ മാധ്യമ പ്രവർത്തകരും ധാരാളം എത്തുന്നുണ്ട്.
ശബരിമല സീസണിൽ കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യുന്ന വിദേശ സംഘങ്ങളിൽ മിക്കവരും എരുമേലി കൂടി ഉൾപ്പെടുത്തിയുള്ള പാക്കേജ് പ്രകാരമാണ് എത്തുന്നത്. ശബരിമല ദർശനത്തിനായി എത്തുന്ന വിദേശ സംഘങ്ങളുമുണ്ട്. മത സൗഹാർദം ഗവേഷണ പഠന വിഷയമാക്കി എത്തുന്ന വിദേശ ഗവേഷക സംഘങ്ങളും എരുമേലിയെ പഠനത്തിനായി തെരഞ്ഞെടുക്കുന്നുണ്ട്.
എരുമേലിയിൽ ശബരിമല തീർഥാടന നാളുകളിൽ ഏറ്റവും ശ്രദ്ധേയമാകുന്ന ദിവസങ്ങളായ ചന്ദനക്കുട ആഘോഷത്തിന്റെയും ചരിത്രപ്രസിദ്ധമായ അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളുടെ പേട്ടതുള്ളലിന്റെയും ദിവസങ്ങളിൽ വിദേശികളായ ഒട്ടനവധി പേർ എത്താറുണ്ട്.
ലളിത വസ്ത്രങ്ങൾ ധരിച്ച് ചെരുപ്പ് ഇല്ലാതെ വനത്തിലൂടെ നടന്ന് കുന്നും മലയും താണ്ടി ശബരിമലയിലേക്ക് അയ്യപ്പഭക്തർ പോകുന്നതും എരുമേലിയിൽ പേട്ടതുള്ളൽ നടത്തുന്നതും വിദേശ സംഘങ്ങൾക്ക് വിസ്മയകരമായ കാഴ്ചകളാണ്.
International
ആംസ്റ്റർഡാം: പുതുവത്സര രാത്രിയിലുണ്ടായ വൻ തീപിടിത്തത്തിൽ നെതർലാൻഡ്സ് തലസ്ഥാനമായ ആംസ്റ്റർഡാമിലെ പുരാതന പള്ളി കത്തിനശിച്ചു.
നഗരത്തിൽ വിനോദസഞ്ചാരികളുടെ ആകർഷണകേന്ദ്രമായ വൊണ്ടെൽകെർക്കിലെ 150 വർഷം പഴക്കമുള്ള പള്ളിയാണു കത്തിനശിച്ചത്.
നിയോ ഗോഥിക് ശൈലിയിലുള്ള ഈ പള്ളിയുടെ നിർമാണം 1872ലാണ് പൂർത്തിയായത്. നെതർലാൻഡ്സിലെ പ്രമുഖ വാസ്തുശില്പിയായ പിയറി കുയ്പേഴ്സാണ് പള്ളി രൂപകല്പന ചെയ്തത്.
പ്രാദേശികസമയം ബുധനാഴ്ച അർധരാത്രി 12.45നാണു തീപിടിത്തമുണ്ടായത്. തുടർന്ന് അടുത്തുള്ള താമസക്കാരെ വീടുകളിൽനിന്ന് ഒഴിപ്പിച്ചിരുന്നു.
മേൽക്കൂരയിൽ കാണപ്പെട്ട തീ പള്ളിയെ അപ്പാടെ വിഴുങ്ങുകയായിരുന്നു. പുതുവർഷാഘോഷത്തിനിടെയുണ്ടായ വെടിക്കെട്ടിൽനിന്നുള്ള തീ വീണതാണ് അപകടകാരണമെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് അഗ്നിരക്ഷാവൃത്തങ്ങൾ അറിയിച്ചു.
1970 വരെ വിശുദ്ധ കുർബാന നടത്തിയിരുന്ന പള്ളി കാലപ്പഴക്കത്തെത്തുടർന്ന് പിന്നീട് നവീകരിച്ച് സാംസ്കാരികപരിപാടികൾ നടത്തിവരികയായിരുന്നു. അതേസമയം, കത്തിനശിച്ച പള്ളി പാരീസിലെ നോത്ര്ദാം പള്ളിയുടെ മാതൃകയിൽ പുനർനിർമിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
Sports
മുംബൈ:അടുത്തവര്ഷം ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിന്റെ മത്സരക്രമം ഔദ്യോഗികമായി പ്രഖ്യാപിച്ചു. മുംബൈയിൽ നടന്ന ചടങ്ങിലാണ് മത്സരക്രമം പ്രഖ്യാപിച്ചത്.
ഫെബ്രുവരി ഏഴ് മുതല് മാര്ച്ച് എട്ടുവരെയായിരിക്കും ലോകകപ്പ് നടക്കുക. ഫെബ്രുവരി ഏഴിന് കൊളംബോയിൽ നടക്കുന്ന ആദ്യ മത്സരത്തിൽ പാക്കിസ്ഥാൻ നെതർലൻഡ്സിനെ നേരിടും.
അന്ന് തന്നെ മുംബൈയിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യ അമേരിക്കയെ നേരിടും. ഫെബ്രുവരി 12ന് ഡല്ഹിയില് നമീബിയയ്ക്കെതിരെയാണ് ഇന്ത്യയുടെ രണ്ടാം മത്സരം.
ഫെബ്രുവരി 15ന് കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിലാണ് ഇന്ത്യ-പാകിസ്ഥാന് പോരാട്ടം. ഇന്ത്യയില് കളിക്കില്ലെന്ന പാക് നിലപാടിനെ തുടര്ന്ന് പാകിസ്ഥാന്റെ മത്സരങ്ങളെല്ലാം കൊളംബോയിലും കാന്ഡിയിലുമായിരിക്കും നടക്കുക.
ഫെബ്രുവരി 18ന് നെതർലൻഡ്സിനെതിരെ അഹമ്മദാബാദിലാണ് ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യയുടെ അവസാന മത്സരം. 2024ലെ ടി20 ലോകകപ്പ് മാതൃകയില് അഞ്ച് ടീമുകളെ നാലു ഗ്രൂപ്പുകളായിട്ടാണ് ടൂര്ണമെന്റ്. ഓരോ ഗ്രൂപ്പിലും മൂന്നിലെത്തുന്ന രണ്ട് ടീമുകള് സൂപ്പര് എട്ടിലേക്ക് മുന്നിലേറും.
മാർച്ച് എട്ടിന് അഹമ്മദാബാദിലാണ് ഫൈനൽ. എന്നാൽ പാക്കിസ്ഥാൻ ഫൈനലിലെത്തിയാൽ കൊളംബോ ആയിരിക്കും വേദി.
Sports
ലൈപ്സിഗ്/ആംസ്റ്റര്ഡാം: ഫിഫ 2026 ലോകകപ്പ് ഫുട്ബോളിന്റെ യൂറോപ്യന് യോഗ്യത കടന്ന് ജര്മനിയും നെതര്ലന്ഡ്സും. ഗ്രൂപ്പ് ഘട്ട പോരാട്ടത്തിന്റെ അവസാന മത്സരങ്ങളില് ജയം സ്വന്തമാക്കിയാണ് ഇരു ടീമും 2026 ലോകകപ്പ് യോഗ്യത സ്വന്തമാക്കിയത്. ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില് ജര്മനി 6-0ന് സ്ലോവാക്യയെ കീഴടക്കി.
ജയിച്ചില്ലെങ്കില് ലോകകപ്പ് യോഗ്യതയ്ക്കു ഭീഷണി നേരിട്ട അവസ്ഥയിലാണ് ജര്മനി ഇറങ്ങിയത്. ലെറോയ് സനയുടെ (36, 41) ഇരട്ട ഗോളാണ് ജര്മനിക്ക് സ്വന്തം കാണികളുടെ മുന്നില് അനായാസ ജയമൊരുക്കിയത്. നിക്ക് വോള്ട്ടമേഡ് (18), സെര്ജ് ഗ്നാബ്രി (29), റിഡില് ബാക്കു (67), അസാന് ഔഡ്രാഗോ (79) എന്നിവരും ജര്മനിക്കായി ലക്ഷ്യംകണ്ടു.
ഗ്രൂപ്പ് ജിയിലെ അവസാന മത്സരത്തില് ലിത്വാനിയയെ മറുപടിയില്ലാത്ത നാല് ഗോളുകള്ക്കു കീഴടക്കിയാണ് ഓറഞ്ചീസ് എന്നറിയപ്പെടുന്ന നെതര്ലന്ഡ്സ് ലോകകപ്പ് ടിക്കറ്റ് കരസ്ഥമാക്കിയത്. തിജ്ജാനി റെയ്ന്ഡേഴ്സ് (16), കോഡ് ഗാക്പോ (58), പെന്സാവി സൈമണ്സ് (60), ഡോണിയല് മലെന് (62) എന്നിവരായിരുന്നു ഓറഞ്ചീസിന്റെ ഗോള് നേട്ടക്കാര്.
21-ാം തവണ ജര്മനി
ഫിഫ ലോകകപ്പില് ജര്മനി യോഗ്യത നേടുന്നത് 21-ാം തവണയാണ്. 1930, 1950 എഡിഷനുകളില് മാത്രമാണ് നാലു തവണ ചാമ്പ്യന്മാരായ ജര്മനി ലോകകപ്പ് കളിക്കാത്തത്. നെതര്ലന്ഡ്സ് 12-ാം തവണയാണ് ലോകകപ്പിനെത്തുക.
യൂറോപ്യന് യോഗ്യതാ റൗണ്ടില്നിന്ന് ഇംഗ്ലണ്ട്, ഫ്രാന്സ്, ക്രൊയേഷ്യ, പോര്ച്ചുഗല്, നോര്വെ ടീമുകളും ഇതിനോടകം 2026 ലോകകപ്പ് ടിക്കറ്റ് കരസ്ഥമാക്കി.
International
ആംസ്റ്റർഡാം: നെതർലൻഡ്സ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ തീവ്ര വലതുപക്ഷ പിവിവി പാർട്ടിയും മധ്യനിലപാടുകൾ പുലർത്തുന്ന ഡി66 പാർട്ടിയും ഒപ്പത്തിനൊപ്പം.
150 അംഗ പാർലമെന്റിൽ ഇരുകക്ഷികളും 26 വീതം സീറ്റുകൾ നേടുമെന്നാണ് സൂചന. അതേസമയം, സർക്കാരുണ്ടാക്കാൻ പിവിവിയുമായി സഹകരിക്കില്ലെന്ന് ഇതര കക്ഷികൾ വ്യക്തമാക്കി.
ഇതോടെ റോബ് യെറ്റൻ നേതൃത്വം നല്കുന്ന ഡി66 പാർട്ടി നെതർലൻഡ്സ് ഭരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി.
Sports
ഗ്ലാസ്ഗോ: ടൈ അവസാനിപ്പിക്കാന് വേണ്ടിവന്നത് ഒന്നും രണ്ടുമല്ല, മൂന്നു സൂപ്പര് ഓവര്..! അതെ, ചരിത്രത്തിലെ ആദ്യമായി മൂന്നു സൂപ്പര് ഓവര്വരെ നീണ്ട പോരാട്ടത്തിനൊടുവില് നെതര്ലന്ഡ്സിനു ജയം. സ്കോട്ലന്ഡ് ആതിഥേയത്വം വഹിക്കുന്ന ത്രിരാഷ് ട്ര ട്വന്റി-20 ക്രിക്കറ്റിലാണ് മൂന്നു സൂപ്പര് ഓവര് വരെ മത്സരം നീണ്ടത്. നെതര്ലന്ഡ്സും നേപ്പാളും തമ്മിലുള്ള മത്സരത്തിലായിരുന്നു ഈ ചരിത്ര സംഭവം. ട്വന്റി-20, ലിസ്റ്റ് എ ചരിത്രത്തില് ആദ്യമായാണ് ഒരു മത്സരം മൂന്നു സൂപ്പര് ഓവര്വരെ നീളുന്നത്.
മത്സരത്തില് ടോസ് നേടിയ നേപ്പാള് ബൗളിംഗ് തെരഞ്ഞെടുത്തു. ആദ്യം ക്രീസിലെത്തിയ നെതര്ലന്ഡ്സ് 20 ഓവറില് ഏഴു വിക്കറ്റ് നഷ്ടത്തില് 152 റണ്സ് നേടി. തേജ നിഡമാനുരു (35) ആയിരുന്നു ടീമിന്റെ ടോപ് സ്കോറര്. മറുപടിക്കിറങ്ങിയ നേപ്പാളിന് 20 ഓവറില് നേടാന് സാധിച്ചത് എട്ട് വിക്കറ്റ് നഷ്ടത്തില് 152 റണ്സ്. അതോടെ മത്സരം സൂപ്പര് ഓവറിലേക്ക്.
മൊത്തം സൂപ്പര്
സൂപ്പര് ഓവര് പോരാട്ടത്തില് ആദ്യം ബാറ്റ് ചെയ്ത നേപ്പാള് 19/1 എന്ന സ്കോര് കുറിച്ചു. നെതര്ലന്ഡ്സ് ആണെങ്കില് അവസാന പന്തില് ഫോര് അടിച്ച് 19/0 എന്ന നിലയില് ടൈ കെട്ടി. അതോടെ രണ്ടാം സൂപ്പര് ഓവര്. രണ്ടാം സൂപ്പര് ഓവര് പോരാട്ടത്തില് ആദ്യം ബാറ്റ് ചെയ്ത നെതര്ലന്ഡ്സ് 17/1 എന്ന സ്കോര് നേടി. മറുപടിക്കിറങ്ങിയ നേപ്പാള് അവസാന പന്ത് സിക്സ് അടിച്ച് 17/0 എന്ന നിലയില് ടൈയിലെത്തി. അതോടെ മൂന്നാം സൂപ്പര് ഓവറിലേക്കു മത്സരം നീണ്ടു. മൂന്നാം സൂപ്പര് ഓവറില് ആദ്യം ബാറ്റ് ചെയ്ത നേപ്പാള് റണ് എടുക്കുന്നതിനു മുമ്പ് രണ്ടു വിക്കറ്റും നഷ്ടപ്പെട്ട് പുറത്ത്. അതോടെ നെതര്ലന്ഡ്സിനു ജയിക്കാന് ഒരു റണ്. മൂന്നാം സൂപ്പര് ഓവറിലെ ആദ്യ പന്തുതന്നെ സിക്സ് പറത്തി മൈക്കല് ലെവിറ്റ് നെതര്ലന്ഡ്സിനു ജയം സമ്മാനിച്ചു.
സൂപ്പര് ഓവര് 1
നേപ്പാള്: 19/1, നെതര്ലന്ഡ്സ്: 19/0
സൂപ്പര് ഓവര് 2
നെതര്ലന്ഡ്സ്: 17/1, നേപ്പാള്: 17/0
സൂപ്പര് ഓവര് 3
നേപ്പാള്: 0/2, നെതര്ലന്ഡ്സ്: 6/0